ആഴ്സണലിനെതിരെ ഗോൾ നേട്ടത്തിൽ മൂന്നാമൻ; റെക്കോർഡുമായി സലാഹ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടമായ ആഴ്സണൽ- ലിവർപൂൾ മത്സരം 2-2 എന്ന സ്കോർ ലൈനിൽ സമനിലയിൽ പിരിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടമായ ആഴ്സണൽ- ലിവർപൂൾ മത്സരം 2-2 എന്ന സ്കോർ ലൈനിൽ സമനിലയിൽ പിരിഞ്ഞു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമാണ് ലിവർപൂൾ ആഴ്സണലിനെതിരെ സമനില പിടിച്ചത്. അവസാനം നിമിഷങ്ങളിൽ മുഹമ്മദ് സലാഹ് ആയിരുന്നു ലിവർപൂളിനായി ഗോൾ നേടിയത്.
ഈ ഗോളോടെ ആഴ്സണലിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി മാറാനും സലാഹിന് സാധിച്ചു. 11 ഗോളുകൾ ആണ് താരം നേടിയത്. ഇതിൽ 12 ഗോളുകൾ നേടിയ വെയ്ൻ റൂണി രണ്ടാം സ്ഥാനത്തും 14 ഗോളുകൾ നേടിയ ഹാരി കെയ്ൻ ഒന്നാം സ്ഥാനത്തുമാണ് ഉള്ളത്.
മുഹമ്മദ് സലാഹിന് പുറമേ വിർജിൽ വാൻ ഡിജിക്കും ലിവർപൂളിനായി ലക്ഷ്യം കണ്ടു.ആഴ്സണലിനായി ബുക്കായോ സാക്ക, മേറിനോ എന്നിവരാണ് ഗോൾ നേടിയത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഒരു തോൽവിയും ഒരു സമനിലയും ആയി 22 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും മൂന്നു സമനിലയും ഒരു തോൽവിയും അടക്കം 18 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ് ആഴ്സണൽ.